കൊച്ചിയെ നിരാശയിലാഴ്ത്തി ബ്ലാസ്റ്റേഴ്സ്; ആദ്യ ദിനം ഗോള്‍രഹിത സമനില | Oneindia Malayalam

2017-11-18 56


ISL 2017-18: Kerala Blasters, ATK share points after goalless draw
കൊച്ചി ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തിലേക്ക് ഒഴുകിയെത്തിയ മഞ്ഞപ്പടക്ക് ഐഎസ്എല്‍ സീസണ്‍ നാലിന്‍റെ ആദ്യദിനം നിരാശ. കഴിഞ്ഞ സീസണിലെ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയും മലയാളികളുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സും ഏറ്റുമുട്ടിയ മത്സരം ഗോള്‍രഹിത സമനിലയില്‍ അവസാനിച്ചു. പ്രതിരോധത്തിലെ സൂപ്പര്‍ താരം വെസ്റ്റ് ബ്രൌണില്ലാതെയാണ് ബ്ലാസ്റ്റേഴ്സ് ഇറങ്ങിയതെങ്കില്‍ മറ്റൊരു സൂപ്പര്‍ താരം റോബി കീന്‍ ഇല്ലാതെയായിരുന്നു കൊല്‍ക്കത്ത കളിച്ചത്. ബ്ലാസ്റ്റേഴ്സിന്‍റെ മുന്നേറ്റമാണ് ആദ്യ അഞ്ച് മിനിറ്റ് കണ്ടതെങ്കില്‍ പിന്നീട് കളിമാറി. ആക്രമണം എടികെ ഏറ്റെടുത്തു. പന്തടക്കത്തിലും പാസിങ്ങിലുമെല്ലാം കൊല്‍ക്കത്തക്കായിരുന്നു മേധാവിത്വം. ആദ്യപകുതിയില്‍ നിന്നു പാഠമുള്‍ക്കൊണ്ടാണ്‌ ബ്ലാസ്റ്റേഴ്‌സ്‌ രണ്ടാംപകുതിയില്‍ ഇറങ്ങിയത്‌. 50ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്‌സിന്‌ അക്കൗണ്ട്‌ തുറക്കാനുള്ള സുവര്‍ണാവസരം ലഭിച്ചു. കളിയില്‍ ബ്ലാസ്‌റ്റേഴ്‌സിന്‌ ലഭിച്ച ഏക തുറന്ന ഗോളവസരം. ഡിഫന്‍ഡറെ വെട്ടിയൊഴിച്ച്‌ വിനീത്‌ തൊടുത്ത ഗോളെന്നുറച്ച ഷോട്ട്‌ കൊല്‍ക്കത്ത ഗോളി ദേബ്‌ജിത്ത്‌ മജുംദാര്‍ കുത്തിയകറ്റിയപ്പോള്‍ ഒരു നിമിഷം സ്‌റ്റേഡിയം നിശ്ചലമായി.